സ്കൂളുകളിലെ ലിനക്സ് പഠനത്തിന് പാര പണിയുന്നു

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ മുന്‍പാകെ സമര്‍പ്പിക്കുന്നു.

മൈക്രോസോഫ്ടിനെ സ്കൂളുകളില്‍ കുടിയിരുത്തുന്നു
keralakaumudi news തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ മൈക്രോസോഫ്ടിനെ വീണ്ടും കുടിയിരുത്താന്‍ വിദ്യാഭ്യാസവകുപ്പിലെ ഉന്നതര്‍ ശ്രമിക്കുന്നു. സ്കൂളുകളില്‍ പഠിപ്പിക്കുന്ന സ്വതന്ത്രസോഫ്ട്വേറായ ലിനക്സിനെ ഒഴിവാക്കുന്നതിനുര്‍ ശ്രമത്തിനുപിന്നില്‍ ഐ.ടി അറ്റ് സ്കൂള്‍ ഡയറക്ടറേറ്റിലെ ചില പ്രമുഖരുമുണ്ട്.
ഇതിന്റെ ഭാഗമായി യുവജനോത്സവത്തിന്റെ നടത്തിപ്പ്, സ്കോര്‍, മത്സരങ്ങളുടെ ക്രമം എന്നിവ രേഖപ്പെടുത്താനും എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുവേണ്ടി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാനുമായി രണ്ട് സോഫ്ട്വേറുകള്‍ സ്കൂളുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്ട്വേര്‍ വേണം. ഒരു സ്കൂളിലും ഈ ഓപ്പറേറ്റിംഗ് സിസ്റ്റം നിലവില്ല. എല്ലാ സ്കൂളുകളിലേയും കമ്പ്യൂട്ടറുകളില്‍ മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്ട്വേറും എം.എസ് ഓഫീസ് സോഫ്ടവേറും ലോഡ് ചെയ്യുകയാണ്. മൈക്രോസോഫ്ടില്‍ നിന്ന് ഒറിജിനല്‍ സോഫ്ട്വേറുകള്‍ വാങ്ങണമെങ്കില്‍ 15000 രൂപ നല്‍കേണ്ടിവരും. അതിനാല്‍ എല്ലായിടത്തും വ്യാജസോഫ്ട്വേറുകളാണ് ഉപയോഗിക്കുന്നത്. പകര്‍പ്പവകാശ നിയമപ്രകാരം ഇത് ക്രിമിനല്‍ കുറ്റമാണെങ്കിലും മൈക്രോസോഫ്ടുകൂടി അറിഞ്ഞുകൊണ്ടായതിനാല്‍ ഇപ്പോള്‍ പ്രശ്നം ഉണ്ടാക്കില്ല. സ്കൂളുകളില്‍ മൈക്രോസോഫ്ട് വ്യാപിച്ചുകഴിഞ്ഞാല്‍ അടുത്ത പടിയായി സോഫ്ട്വേറിന്റെ ഒറിജിനല്‍ വാങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്.ഐ.ടി അറ്റ് സ്കൂള്‍ മുമ്പ് മൈക്രോസോഫ്ടിനെയാണ് പ്രോത്സാഹിപ്പിച്ചിരുന്നത്. ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 2005 മുതല്‍ ലിനക്സ് പഠിപ്പിക്കാന്‍ തുടങ്ങി.

കടപ്പാട്- കേരളകൗമുദി (22-12-07)

പുസ്തകം പ്രിന്റു ചെയ്യാന്‍ പാഴാക്കിയത് 5.57 കോടി രൂപ

സര്‍ക്കാരിലെ ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസര്‍ക്കാണ് പാഠപുസ്തകങ്ങള്‍ സമയത്ത്‌ പ്രിന്റ്‌ ചെയ്യിപ്പിച്ച്‌ സ്കൂളുകളില്‍ എത്തിക്കാനുള്ള ചുമതല. കേരളത്തില്‍ 3 സെണ്ട്രല്‍ ടെക്സ്റ്റ്‌ ബുക്ക്‌ സ്റ്റോറുകളും, 34 ഡിസ്ട്രിക്ട്‌ ടെക്സ്റ്റ്‌ ബുക്ക്‌ ഡിപ്പോകളും നിലവിലുണ്ട്‌. ഇവര്‍ വഴിയാണ് പാഠപുസ്ത്കങ്ങള്‍ നാടെങ്ങും വിതരണം ചെയ്യുന്നത്‌. അതുകൊണ്ട്‌ തന്നെ പിന്നാണ്ടത്തെ പുസ്തകങ്ങള്‍ പ്രിന്റ്‌ ചെയ്യുന്നതിനു മുമ്പായി മേല്‍പ്പറഞ്ഞ ഡിപ്പോകളിലും, സ്റ്റോറുകളിലും നീക്കിയിരിക്കുന്ന പാഠപുസ്തകങ്ങളുടെ കണക്കെടുക്കേണ്ടത്‌ സ്വാഭാവികം മാത്രം. മാത്രമല്ലാ, ഇനിവരുന്ന കൊല്ലങ്ങളില്‍ സിലബസ്സില്‍ മാറ്റം വല്ലതും വരുത്തിയിട്ടുണ്ടോ എന്നും മുന്‍ കൂട്ടി മനസ്സിലാക്കിയിരിക്കണം.
ഒന്ന്‌, രണ്ട്‌, മൂന്ന്‌, ഒന്‍പത്‌ എന്നീ ക്ലാസ്സുകളിലെ സിലബസ്സ്‌ 2003-04 അക്കഡമിക്‌ വര്‍ഷം മുതലും, നാലും അഞ്ചും ക്ലാസ്സുകളിലേത്‌ 2004-05 വര്‍ഷം മുതലും ആറ്‌, ഏഴ് ക്ലാസ്സുകളിലേത്‌ 2005-06 വര്‍ഷം മുതലും മാറ്റം വരുത്തേണ്ടതുണ്ടെന്ന്‌ സെപ്റ്റംബര്‍ 2002-ല്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

നിലവിലുള്ള സ്റ്റോക്ക്‌ എത്രയാണെന്ന്‌ കണക്കാക്കാതെ, വരാന്‍ പോകുന്ന സിലബസ്സ്‌ മാറ്റത്തെപ്പറ്റി ഒന്നും ചിന്തിക്കാതെ നമ്മുടെ ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസര്‍ 2002-03 ല്‍ 34.66 ലക്ഷം പുസ്തകങ്ങളും 2003-04 ല്‍ 68.25 ലക്ഷം പുസ്തകങ്ങളും പ്രിന്റ്‌ ചെയ്യിച്ചു. അതുകൊണ്ടെന്തായി, 6.19 കോടി രൂപ വിലയുള്ള 61.01 ലക്ഷം പുസ്തകങ്ങള്‍ ആവശ്യത്തിലധികമായിപ്പോയി. മാത്രമല്ല അതില്‍ 54.91 ലക്ഷം പുസ്തകങ്ങല്‍ സിലബസ്സ്‌ മാറ്റം കാരണം ഉപയോഗ ശൂന്യവുമായി. ഉപയോഗശൂന്യമായതിനു മാത്രം സര്‍ക്കാരിനു ചിലവായത്‌ 5.57 കോടി രൂപയാണ്.

അങ്ങനെ ഒരു ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസറുടെ സല്‍‌പ്രവര്‍ത്തി (!!) കാരണം പൊതുഖജനാവിനു ഉണ്ടായ പാഴ്‌ചെലവ്‌ വെറും 5.57 കോടി രൂപ.

ഈ ഉദ്ദ്യോഗസ്ഥന്‍ റിട്ടയര്‍ ചെയ്ത്‌, മരണശേഷം അന്വേഷണം തുടങ്ങുമായിരിക്കണം. അതുവരെ സര്‍ക്കാരില്‍ കിട്ടിയിരിക്കുന്ന ഏ.ജി യുടെ റിപ്പോര്‍ട്ട ചുവപ്പ് നാടയിട്ട് മുറുകെ കെട്ടിയിരിക്കുന്നുണ്ടാകും.

ലിനക്സിനു വേണ്ടിയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പാഴ്ചിലവുകള്‍

2005-06 മുതല്‍ എട്ടാം ക്ലാസ്സിലെ പാഠ്യപദ്ധതിയില്‍ ലിനക്സ്‌ കൂടി ഉള്‍പെടുത്തികൊണ്ടുള്ള ഐ.റ്റി. പുസ്തകങ്ങള്‍ തയ്യാറാക്കണമെന്ന്‌ ജൂലൈ 2005 ല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ എട്ടാം ക്ലാസ്സിലേക്കുള്ള ഐ.റ്റി. പുസ്തകങ്ങള്‍ (ലിനക്സ്‌ വിഭാഗം ഉള്‍പെടുത്താതെയുള്ളത്‌) നേരത്തേ തന്നെ തയ്യാറാക്കികഴിഞ്ഞിരുന്നു. ആയതിനാല്‍ ലിനക്സ്‌ വിഭാഗം മാത്രം ഉള്‍പെടുന്ന 4.86 ലക്ഷം സപ്ലിമെന്ററി പുസ്തകങ്ങള്‍ കേരളാ ബുക്സ്‌ പബ്ലിക്കേഷന്‍ സൊസൈറ്റി (KBPS) വഴി പ്രിന്റ്‌ ചെയ്യിപ്പിച്ച്‌ (ആഗസ്റ്റ് 2005) എട്ടാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌, സര്ക്കാര്‍ തീരുമാനപ്രകാരം, സൌജന്യ ‍മായി നവംബര്‍ 2005 ല്‍ വിതരണം ചെയ്തു.

2006-07 വിദ്യഭ്യാസ വര്‍ഷത്തിലേക്കുള്ള എട്ടും ഒന്‍പതും ക്ലാസ്സുകളില്‍ ലിനക്സ്‌ വിഭാഗം ഉള്‍പടെ യുള്ള ഐ.റ്റി. പുസ്തകങ്ങള്‍ തയ്യാറാക്കുവാനുള്ള നിര്‍ദ്ദേശം ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസര്‍ക്ക്‌ ഒക്ടോബര്‍ 2005-ല്‍ തന്നെ നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്‌ പ്രിന്റ്‌ ചെയ്ത്‌ തയ്യാറാക്കുവാനുള്ള ഉത്തരവ്‌ ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസറില്‍ നിന്നും KBPS നു ലഭിക്കുന്നതിനു (ഡിസംബര്‍ 2005) മുമ്പ്‌ തന്നെ അവര്‍ ( KBPS ) ഐ.റ്റി. പുസ്തകങ്ങളുടെ 4.82 ലക്ഷം കോപ്പികള്‍ (ലിനക്സ്‌ വിഭാഗം ഉള്‍പ്പെടുത്താത്തത്‌) തയ്യാറാക്കി കഴിഞ്ഞിരുന്നു. ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസര്‍ ആഗസ്റ്റ് 2005 ല്‍ തന്നെ 2006-07 ലേക്ക്‌ വേണ്ടി നല്‍കിയ പ്രിന്റ്‌ ഓര്‍ഡറും പ്രകാരമായിരുന്നു KBPS ഇങ്ങനെ ചെയ്തത്‌. അങ്ങനെ വീണ്ടും എട്ടും ഒന്‍പതും ക്ലാസ്സുകളിലേക്ക്‌ വേണ്ടി 8,23,370 ലിനക്സ്‌ വിഭാഗം മാത്രമടങ്ങുന്ന സപ്ലിമെന്ററി പുസ്തകങ്ങള്‍ കൂടി ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസറുടെ ഉത്തരവും പ്രകാരം അച്ചടിക്കേണ്ടി വന്നു. അതിനു വേണ്ടി സര്‍ക്കാരിനു ചെലവായത് 7.92 ലക്ഷം രൂപ. കൂടാതെ ഒന്‍പതാം ക്ലാസിലേക്ക്‌ വേണ്ടി നേരത്തേ അച്ചടിച്ചു വച്ചിരുന്ന (ലിനക്സ്‌ വിഭാഗം ഇല്ലാത്തത്‌) പുസ്തകങ്ങള്‍ തന്നെ 1,02,800 എണ്ണം ആവശ്യത്തില്‍ കുടുതലായിരുന്നു. ഉപയോഗശൂന്യമായ ഇത്രയും പുസ്തകത്തിന് സര്‍ക്കാര്‍ ചിലവാക്കിയത്‌ 10.16 ലക്ഷം രൂപയാണ്.

ആങ്ങനെ, 2006-07 ലേക്ക്‌ വേണ്ടി ഐ.റ്റി. പുസ്തകങ്ങള്‍ പ്രിന്റ്‌ ചെയ്ത വകയില്‍ മാത്രം സര്‍ക്കാര്‍ പാഴാക്കിയത്‌ 18.08 ലക്ഷം രൂപ.

ഈ വിവരവും ഏ.ജി. നിയമസഭവഴി നമ്മുടെ സാമാജികന്‍ മാരെ അറിയിച്ചിട്ടുണ്ട്‌. അവര്‍ക്കുണ്ടോ ഏ.ജിയുടെ ഈ വേണ്ടാത്ത റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ സമയം.?

Advertisements

9 Comments »

 1. […] പോകുന്നത്‌. കാത്തിരുന്നു കാണാം. ചന്ദ്രശേഖരന്‍ നായര്‍  തന്റെ ബ്ലോഗില്‍ […]

 2. 2

  ലിനക്സ് ഒരു സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആയതു കൊണ്ടു തന്നെ പലര്‍ക്കും അതില്‍ താല്പര്യം കാണില്ല. മൈക്രോ സോഫ്റ്റാവുമ്പോള്‍ കമ്മീഷന്‍ കിട്ടുമല്ലോ?. കൊള്ള വിലയ്ക്ക് പ്രോഗ്ഗ്രാമുകള്‍ അടിച്ചേൽപ്പിക്കാന്‍ ഒരു വേദി. ഓടീ നടന്ന് പൈറേറ്റഡ് കോപ്പി പിടിക്കുന്നതിനു മുന്‍പ് പ്രോഗ്രാമുകളുടേ വില അൽപ്പം കുറച്ചിരുന്നെങ്കില്‍ (അവരുടെ ആസ്തി നോക്കുമ്പോള്‍ ഫ്രീയായി ക്കൊടുത്താലും നഷ്ട്ടം വരില്ല ) ജനങ്ങള്‍ ഇങ്ങനെ കോപ്പി ഉണ്ടാക്കി ഉപയോഗിക്കുമായിരുന്നൊ?

 3. സ്കൂളില്‍ പഠിപ്പിക്കുന്നതുതന്നെ പകര്‍പ്പവകാശ നിയമപ്രകാരം ക്രിമിനല്‍ കുറ്റം ചെയ്യാനാണെങ്കില്‍ കുട്ടികള്‍‍ വളര്‍ന്ന് ഇതിനേക്കാള്‍ വലിയ കുറ്റം ചെയ്യുമെന്നുതന്നെ വിശ്വസിക്കാം. ഒന്നുകില്‍ ലൈസന്‍സുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുക. അല്ലെങ്കില്‍ പൂര്‍ണ സ്വാതന്ത്ര്യമുള്ള സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കുക. അതല്ലെ നല്ലത്.

 4. ഇപ്രകാരം ദേശാഭിമാനി വാര്‍ത്ത – 24-12-07
  സ്കൂളുകളില്‍ ഇനി സ്വതന്ത്ര സോഫ്റ്റ്വെയര്‍ മാത്രം
  തിരു: സംസ്ഥാനത്തെ സ്കൂളുകളില്‍ ഐടി പഠനത്തിന് ഇനി സ്വതന്ത്ര സോഫ്റ്റ്വെയര്‍ മാത്രം. ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ ഐടി പഠനവും പരീക്ഷയും മേളയുമെല്ലാം സ്വതന്ത്ര സോഫ്റ്റ്വെയറിലാകുന്നതോടെ കേരളം ഈ മേഖലയില്‍ മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാകും.

  ഐടി പഠനം സ്വതന്ത്ര സോഫ്റ്റ്വെയറിലാകണമെന്ന് സര്‍ക്കാര്‍ ഉത്തരവ്് വരുംമുമ്പെ ഹൈസ്കൂളുകളിലെ ഒന്നാംപാദ പരീക്ഷ നടന്നത് ഈ സോഫ്റ്റ്വെയറുപയോഗിച്ചായിരുന്നു. 8, 9, 10 ക്ളാസുകളിലായി 15ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ ഐടി പ്രാക്ടിക്കല്‍ പരീക്ഷ സ്വതന്ത്ര സോഫ്റ്റ്വെയറുപയോഗിച്ച് എഴുതിയത്. ഇനി രണ്ടാംപാദം പരീക്ഷയും എസ്എസ്എല്‍സി പരീക്ഷയും പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയറിലായിരിക്കും. കഴിഞ്ഞ വര്‍ഷംവരെ പത്തില്‍താഴെ സ്കൂളിലാണ് സ്വതന്ത്ര സോഫ്റ്റ്വെയറില്‍ മാത്രമായി പരീക്ഷ നടന്നത്.

  ഈ വര്‍ഷം ഐടി മേള പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് നടത്തുകയെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് വ്യക്തമാക്കി.

  മേളയില്‍ ഡിജിറ്റല്‍ പെയിന്റിങ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, പ്രോഗ്രാമിങ് തുടങ്ങി മുഴുവന്‍ മത്സരവും സ്വതന്ത്ര സോഫ്റ്റ്വെയറിലാണ്. ഏഴാംക്ളാസില്‍ 38 വിദ്യാഭ്യാസജില്ലകളില്‍ ജനുവരിയില്‍ നടത്തുന്ന ഐടിപഠനവും ഇത് ഉപയോഗിച്ചായിരിക്കും.

  സ്കൂളുകളില്‍ മൈക്രോ സോഫ്റ്റിനെ കുടിയിരുത്തുന്നു എന്ന പ്രചാരണം ശരിയല്ല. ഉടമസ്ഥാവകാശമുള്ള ഒരു സോഫ്റ്റ്വെയറും സ്കൂള്‍ ലാബുകളില്‍ വിന്യസിക്കേണ്ട സാഹചര്യമില്ലെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഡാറ്റാ എന്‍ട്രി സോഫ്റ്റ്വെയറും യുവജനോത്സവ സ്കോര്‍ രേഖപ്പെടുത്താനുള്ള സോഫ്റ്റ്വെയറും ഐടി@സ്കൂള്‍ പദ്ധതി പ്രകാരം വിതരണംചെയ്തതോ സ്കൂളിലെ ലാബുകളില്‍ വിന്യസിക്കുന്നതിനുള്ളതോ അല്ല. വിദ്യാര്‍ഥികള്‍ ഈ സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കേണ്ട കാര്യമില്ല.

  വളരെ പെട്ടെന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പതിപ്പ് വികസിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും കൂടുതല്‍ പണം ആവശ്യമാണെന്നും കണ്ടതിനാലാണ് കഴിഞ്ഞവര്‍ഷം തയ്യാറാക്കിയത് ഈ വര്‍ഷവും ഉപയോഗിച്ചത്. യുവജനോത്സവത്തിനുള്ള സോഫ്റ്റ്വെയര്‍ ഒരു അധ്യാപകന്‍ കഴിഞ്ഞവര്‍ഷം തയ്യാറാക്കിയ പതിപ്പാണ് ഉപയോഗിച്ചത്. അതേസമയം, ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ഉച്ചക്കഞ്ഞിവിതരണത്തിനും സ്റാഫ് ഫിക്സേഷനും മറ്റും തയ്യാറാക്കിയ പുതിയ ആപ്ളിക്കേഷനുകളെല്ലാം സ്വതന്ത്ര സോഫ്റ്റ്വെയര്‍ പതിപ്പുകളാണ്.

  വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ആപ്ളിക്കേഷനുകളും വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളും സ്വതന്ത്ര സോഫ്റ്റ്വെയറിലാക്കാന്‍ നടപടി എടുത്തുവരികയാണെന്നും അന്‍വര്‍ സാദത്ത് അറിയിച്ചു.

 5. 5
  Devan Hari Kumar Says:

  Is Linux is free ??

 6. Yes Devan Hari Kumar
  The latest edition ubuntu 7.10 is completely free. It will get with so many publications in India or you can apply for a free CD. Ububtu is a software libre. You are entitled to copy, reinstall, modify and redistribute the CD for yourself and your friends. Share the spirit of Ubuntu. Visit: http://www.ubuntu.com and http://www.canonical.com

 7. 7
  suraj Says:

  Hi,
  i think they have developed softwares on windows because it is easy to develop windows based softwares, when compared to linux.

  And i think instead of using pirated OS, they can try ReactOS ( http://www.reactos.org/en/index.html ).
  Even though it is in alpha stage, it claims compactable to windows, also it is available in Live format.
  It is also a free OS.

 8. 9
  joby ct Says:

  ഞാന്‍ 2005ന് ശേഷം പഠിച്ചിറങ്ങിയ ഒരു വിദ്യാര്‍ത്ഥിയാണ് , സ്കൂളില്‍ അല്ലാതെ മറ്റൊരിടത്തും എന്റെ ജീവിത്തില്‍ ഇന്നേവരെ ഞാന്‍ linux operating system ഉപയോഗിച്ച് ഒന്നുംതന്നെചെയ്തിട്ടില്ല. കുട്ടികളെ എന്തെങ്കിലും പഠിപ്പിച്ച്‌ ഒന്നിനും കൊള്ളാണ്ടാക്കുന്നതിലും നല്ലത് ഇതൊക്കവേണ്ടെന്നു വെക്കുന്നതലലെ നല്ലത്?


RSS Feed for this entry

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: