കേരള മുഖ്യമന്ത്രി ഇതും വായിക്കണം

ഒക്ടോബര്‍ 6, 2007

Cover Page

മാവേലിനാട്‌ ഒക്ടോബര്‍ 2007 – ഒരു എന്‍ടിവി പ്രസിദ്ധീകരണം

ഒറിജിനല്‍ ലേഖനം

ആഗസ്റ്റ്‌ 2007 ലെ വിലയിലെ ഏറ്റക്കുറച്ചില്‍ (ചിത്രം Price-Aug-07 എന്ന അറ്റാച്ച്‌മെന്റ്)

പേജ്‌ 29 പേജ്‌ 29 പേജ്‌ 30 പേജ്‌ 30 പേജ്‌ 31 പേജ്‌ 31

പേജ്‌ 32 പേജ്‌ 32 പേജ്‌ 33 പേജ്‌ 33

വര്‍ഷങ്ങളായി ബ്ലോഗുകളിലൂടെ ഞാനവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം മറ്റൊരു മാധ്യമത്തിലൂടെയും (പല മാധ്യമങ്ങളിലും പലപ്പോഴും കയറിയിറങ്ങിയിട്ടുണ്ട്‌) വെളിച്ചം കാണിക്കാതിരുന്നത്‌ “മാവേലിനാട്‌ എന്ന മാസികയിലൂടെ” വായനക്കാരുടെ മുന്നിലെത്തിച്ചതിന് എന്‍‌ടിവി യോടും മാവേലിനാട്‌ മാസികയോടും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ മാത്രം പോര ഏറ്റെടുക്കുവാന്‍ ഇനിയുമുണ്ട്‌

മേയ് 30, 2007

സര്‍ക്കാര്‍ ഭൂമി കയ്യേറിയത്‌ ഒഴിപ്പിക്കുന്നതില്‍ കേരള മുഖ്യമന്ത്രിയുടെ കര്‍ക്കശ നിലപാടിന് അഭിനന്ദനങ്ങള്‍. താങ്കള്‍ക്ക്‌ ലഭിച്ച ജന സമ്മതിയില്‍ ഒരു പൌരനെന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

ഒരു പൌരനെന്ന നിലയില്‍ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്‌ ചില കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ്. കേരളമെമ്പടും റോഡുകള്‍ വീതികൂട്ടുന്നതിനും, പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും, പുറമ്പോക്ക്‌ തോടുകള്‍ നികത്തി പഞ്ചായത്ത്‌ ചെലവില്‍ ടാര്‍ ചയ്തതും അല്ലാത്തതുമായ റോഡുകള്‍ നിര്‍മിക്കുന്നതിനും തുടങ്ങി ധാരാളം ഭൂമി ഇപ്പോഴും പലരുടെയും പേരില്‍ പട്ടയവും കരം തീരുവയും ഉള്ളവയാണ്. അവയെല്ലാം തന്നെ പൊതു ആവശ്യത്തിന് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. വരും കാലങ്ങളില്‍ ആ സ്ഥലങ്ങള്‍ വീണ്ടും തെളിവുകളുടെ ബലത്തില്‍ കൈയ്യേറാതിരിക്കേണ്ടത്‌ ഒരു ആവശ്യം തന്നെയാണ്.  ഇത്തരം ഭൂമികള്‍ റീ സര്‍വേചെയ്ത്‌ പുറമ്പോക്ക്‌/സര്‍ക്കാര്‍ ഭൂമിയായി പുനര്‍ നിര്‍ണയം നടത്തുവാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന്‌ വിനയപുരസരം അഭ്യര്‍ത്ഥിക്കുന്നു.

എസ്‌.ചന്ദ്രശേഖരന്‍ നായര്‍

തിരുവനന്തപുരം